"മഹിഷാസുര മർദ്ദിനി സ്തോത്രം ആലപിക്കുന്ന ഇടങ്ങളിൽ ഞാൻ സന്നിഹിതയായിരിക്കും. ഒരിക്കലും ഞാൻ അവിടം വിട്ടുപോവുകയില്ല."
ദേവീ മാഹാത്മ്യത്തിലെ പന്ത്രണ്ടാം അദ്ധ്യായത്തിൽ ദേവി അരുളിയ ഉറപ്പാണിത്.
മഹിഷാസുരനെ വധിച്ചവളാണ് ദേവി. ദേവിയുടെ ശക്തിയും സാമർത്ഥ്യവും ഭാവങ്ങളും ദിവ്യശക്തിയും കരുണയും എല്ലാം ഈ സ്തോത്രത്തിൽ മനോഹരമായി വർണ്ണിച്ചിരിക്കുന്നു.
ദേവിയുടെ ദിവ്യപ്രകൃതിയെ വർണ്ണിക്കുന്നതിനായി അതിമനോഹരമായ പ്രാസങ്ങളോടുകൂടിയാണ് ഓരോ ശ്ലോകങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്.
മഹിഷാസുരമർദ്ദിനിയെ സ്തുതിക്കുന്ന സ്തോത്രമാണെങ്കിൽക്കൂടിയും ദുർഗ്ഗാ ലക്ഷ്മി സരസ്വതിമാരെയും ഇതിൽ പരാമർശിച്ചിരിക്കുന്നു.
ഈ സ്തോത്രം ഭക്തന്റെ എല്ലാ ദുഃഖവും ഭയവും നീക്കുകയും സംശയം, കോപം, അഹങ്കാരം, ആലസ്യം തുടങ്ങിയ എല്ലാ ദുർഗ്ഗുണങ്ങളെയും ഇല്ലാതാക്കുകയും ചെയ്യുന്നു.
മഹിഷാസുരമർദ്ദിനി സ്തോത്രം കേൾക്കുന്നത് എത്രയോ ശക്തിപ്രദമാണ് എന്നിരുന്നാലും സ്തോത്രം ജപിക്കുന്നത് കൂടുതൽ ഉത്തമമായി കരുതുന്നു.
മഹിഷാസുരമർദ്ദിനി സ്തോത്രത്തിന്റെ കർത്താവ് ആരാണെന്ന് വ്യക്തമല്ല. കൃഷ്ണദേവരായരുടെ സദസ്സിലെ തെന്നാലി രാമൻ എന്നറിയപ്പെടുന്ന രാമകൃഷ്ണനാണെന്നും ആദി ശങ്കരാചാര്യരാണെന്നും അഭിപ്രായമുണ്ട്.
ഇവിടെ നമുക്കായി സ്തോത്രം ആലപിച്ചിരിക്കുന്നത് : വിദ്യാ കല്യാണരാമൻ, ശ്രീമതി വസുധാ രവി
മാണ്ടൊലിൻ : ശ്രീ സായി ഗോവിന്ദ്
താളം : ശ്രീ ഗണപതി സുബ്രഹ്മണ്യൻ